ഷാർജ: ഭാരതത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഒറ്റമുണ്ടു മാത്രം ഉടുത്ത് നഗ്നപാദനായി ഭിക്ഷക്കാരൻ്റെ വടിയുമായി ഒരു മനുഷ്യൻ സഞ്ചരിച്ച കാലമുണ്ടായിരുന്നുവെന്നും, ഒരു ജനതയെ മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെയ സ്വച്ഛ ജീവിതത്തിൻ്റെയും പരിസരത്തേക്ക് നയിച്ച മോഹൻ ദാസ് കരംചന്ദ് എന്ന മഹാത്മാഗാന്ധിയായിരുന്നു ആ മനുഷ്യനെന്നും ഗാന്ധി നാഷണൽ യൂത്ത് പ്രൊജക്റ്റ് നാഷണൽ ട്രഷററും, സംസ്കാര സാഹിതി ജനറൽ സിക്രട്ടറിയും, ഗാന്ധിയനുമായ കാരയിൽ സുകുമാരൻ.
ഗാന്ധിജിയുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് മനസാക്ഷിയുള്ളവരെ നടുക്കുന്നതാണെന്നും, നമ്മൾ ഗാന്ധിജിയെയും, ഗാന്ധിസത്തെയും മറക്കാൻ ഭരണം ശ്രമിക്കുമ്പോൾ ലോകം അദ്ദേഹം ദൈനം ദിനം ചർച്ച ചെയ്യപ്പെടുകയാണെന്ന് ഐ.ഐ.എസ്സിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
അഹിംസയും അച്ചടക്കവും, അക്രമരാഹിത്യവും ധർമബോധവും പുലർത്തി സമാധാന സത്യാഗ്രഹത്തിലൂടെ സഹന പോരാട്ടം നടത്തി സ്വാതന്ത്ര്യം നേടി കൊടുത്ത മഹാത്മജിയെ പോലെ പേരെടുത്തു പറയാൻ ചരിത്രത്തിൽ മറ്റൊരു രാഷ്ട്ര നേതാവ് ഇല്ലെന്നും അത് കൊണ്ട് ആർ വിചാരിച്ചാലും ഗാഡിയെ മാറ്റി നിർത്താൻ സാധിക്കില്ലെന്നും പുതിയ തലമുറയെ ബോധവൽക്കരിക്കേണ്ട ചുമതല നമുക്കുള്ളതാണെന്നും അദ്ധേഹം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ പി.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ യോഗം ഉത്ഘാടനം ചെയ്തു, ഉപഹാരവും നൽകി. കെ എം.സി.സി പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുരളീധരൻ എടവന , അനീഷ് റഹ്മാൻ , പ്രഭാകരൻ പയ്യന്നൂർ , സാം വർഗ്ഗീസ്, ഷംസീർ നാദാപുരം സംസാരിച്ചു.
പ്രഭാകരൻ പന്ത്രോളി സ്വാഗതവും, ഹംസ പെരിഞ്ചേരി നന്ദിയും പറഞ്ഞു