കണ്ണൂർ: ഇന്ത്യയെ വീണ്ടെടുക്കുവാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രക്ക് ജില്ലാ പ്രവർത്തക സമിതി യോഗം അന്തിമരൂപം നൽകി. ജനുവരി 25ന് പയ്യന്നൂരിൽ ആരംഭിക്കുന്ന ജാഥ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നായകനും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ഉപനായകനും മഹമൂദ് കടവത്തൂർ ഡയറക്ടറുമായ ദേശരക്ഷാ യാത്ര ജില്ലയിലെ മുഴുവൻപഞ്ചായത്ത് – മേഖല – മുനിസിപ്പൽ തലങ്ങളിൽ പര്യടനം നടത്തി ഫെബ്രുവരി അഞ്ചിന് പൊതുസമ്മേളനത്തോടെ കണ്ണൂരിൽ സമാപിക്കും. ദേശരക്ഷാ യാത്രയുടെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം നിർവ്വഹിച്ചു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷതവഹിച്ചു .
സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി യോഗം ഉൽഘാടനം ചെയ്തു. ജന.സി ക്രട്ടരി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.ദേശരക്ഷാ യാത്രയുടെ ഭാഗമായി മണ്ഡലംതലപ്രവർത്തക സമിതി യോഗങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച്ച )വൈകിട്ട് 6 മണി ധർമ്മടം,25ന്കാലത്ത് 10മണി പയ്യന്നൂർ , 2 മണി തളിപ്പറമ്പ് 7 മണി തലശ്ശേരി, 26ന് 4 മണി മട്ടന്നൂർ, ഇരിക്കൂർ, 27ന് 4മണി കൂത്തുപറമ്പ് ,29ന് 3 മണി അഴീക്കോട്, 4 മണി പേരാവൂർ ,കല്യാശ്ശേരി . 30ന് 6മണികണ്ണൂർ.
മണ്ഡലം തല യോഗങ്ങളിൽ ജില്ലാ നിരീക്ഷകന്മാർ പങ്കെടുക്കും.
ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ് കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി.എ തങ്ങൾ, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ,ബി.കെ.അഹമ്മദ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരായ ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ, കൊടിപ്പൊയിൽ മുസ്തഫ, എസ്. കെ .പി സക്കരിയ, പി. വി അബ്ദുല്ല മാസ്റ്റർ, സി .പി റഷീദ്, ഇ പി ഷംസുദ്ദീൻ, പി കെ കുട്ട്യാലി ,സി. സമീർ, പിടിഎ കോയ മാസ്റ്റർ, ടി. എൻ എ ഖാദർ, ഒമ്പാന്‍ ഹംസ, കെ പി മുഹമ്മദലി മാസ്റ്റർ,ഷക്കീർ മൗവഞ്ചേരി പ്രസംഗിച്ചു.
യൂത്ത്ലീഗ് മാർച്ച്
ചൊവ്വാഴ്ച്ച മട്ടന്നൂരിൽ
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ യൂത്ത് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
ജില്ലാ പ്രസിഡൻറ് നസീർ നെല്ലൂർ ജാഥാ ക്യാപ്റ്റനും ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ വൈസ് ക്യാപ്റ്റനും ട്രഷറർ അൽതാഫ് മാങ്ങാടൻ കോ: ഓഡിനേറ്ററുമായ യൂത്ത് മാർച്ച് ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ചാലോട് ടൗണിൽ നിന്നും പ്രയാണമാരംഭിക്കും. മുസ്ലിം ലീഗ്
മണ്ഡലം പ്രസിഡൻ്റ് ഇ പി ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് എടയന്നൂർ, പാലയാട്, എളംബാറ, കൊതേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം 6 മണിക്ക് മട്ടന്നൂർ ടൗണിൽ സമാപിക്കും.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് ഷബീർ എടയന്നൂർ അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി റാഫി തില്ലങ്കേരി സ്വാഗതം പറയും.