കണ്ണൂർ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ യൂത്ത് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
ജില്ലാ പ്രസിഡൻറ് നസീർ നെല്ലൂർ ജാഥാ ക്യാപ്റ്റനും ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ വൈസ് ക്യാപ്റ്റനും ട്രഷറർ അൽതാഫ് മാങ്ങാടൻ കോ: ഓഡിനേറ്ററുമായ യൂത്ത് മാർച്ച് ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ചാലോട് ടൗണിൽ നിന്നും പ്രയാണമാരംഭിക്കും. മുസ്ലിം ലീഗ്
മണ്ഡലം പ്രസിഡൻ്റ് ഇ പി ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് എടയന്നൂർ, പാലയാട്, എളംബാറ, കൊതേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം 6 മണിക്ക് മട്ടന്നൂർ ടൗണിൽ സമാപിക്കും.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് ഷബീർ എടയന്നൂർ അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി റാഫി തില്ലങ്കേരി സ്വാഗതം പറയും.