കണ്ണൂർ,
ഹരിതം ചരിത്ര പഠന കേന്ദ്രം ഫെബ്ര : രണ്ടാം വാരത്തിൽ കണ്ണൂരിൽ നടത്തുന്ന ‘ ഇ അഹമ്മദ് സ്മാരക ദേശീയ സെമിനാറിന്റെ വിജയത്തിന്നായി 75 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ: അഡ്വ: പി.വി. സൈനുദ്ധീൻ (ചെയർമാൻ) അശ്റഫ് ബംഗാളിമുഹല്ല. അഡ്വ. അഹമ്മദ് മാണിയൂർ, ഡോ.ടി.പി.അബ്ദുൾ ഖാദർ ഹാജി, പ്രൊഫ: കെ.മഹമൂദ്, സി മുഹമ്മദ് കുഞ്ഞി, ആവോളം ബഷീർ [ വൈസ് ചെയർമാൻമാർ ] ഒ.കെ. സമദ് (ജനറൽ കൺവീനർ) എസ്.എൽ.പി.മുഹമ്മദ് കുഞ്ഞി, അഡ്വ. എം.ടി.പി. കരീം, മുസ്തഫ ചുര്യോട്ട് , ബി.എസ്.മഹമുദ്. എം.കെ.മുഹമ്മദ് വിളക്കോട്, മഹമൂദ് മാട്ടൂൽ (കൺവീനർമാർ ) സി.കെ.പി. റഹീസ് (ട്രഷറർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വർക്കിംഗ് ചെയർമാൻ അശ്റഫ് ബംഗാളി മുഹല്ല അദ്ധ്യക്ഷത വഹിച്ചു. അ ഡ്വ. അഹമ്മദ് മാണിയൂർ, അഡ്വ.പി.വി. സൈനുദ്ധീൻ , പ്രൊഫ: കെ.മഹമൂദ്, സി. ഉമ്മർ , എസ്.എൽ.പി.മുഹമ്മദ് കുഞ്ഞി.ബി.എസ്. മഹ മുദ്, കെ എം.പി.മുഹമ്മദ് കുഞ്ഞി.എ.കെ. ഇബ്രാഹിം. പി.വി.അബ്ദുൾ ഗഫൂർ, ബഷീർ ആവോളം , നൗഷാദ് അണിയാരം, മുസ്തഫ ചുര്യോട്ട്, എം.കെ.മുഹമ്മദ് വിളക്കോട്, മുസ്തഫ മുണ്ടേരി, കെ.വി.ഇബ്രാഹിം കുട്ടി, എ.വി.മുസ്തഫ,മഹമൂദ് മാട്ടുൽ, കെ.പി.അബ്ദുളള ഇരിക്കൂർ, വി.പി.മുഹമ്മദലി മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഒ.കെ. സമദ് സ്വാഗതവും ട്രഷറർ സി.കെ.പി. റഹീസ് നന്ദിയും പറഞ്ഞു.