ദുബൈ: മൃതദേഹങ്ങൾ കൊണ്ടുപോകാൻ കേന്ദ്രാനുമതി വേണ്ടെന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ യു.എ.ഇ.യിലെ പ്രസ്താവന പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
തിങ്കളാഴ്ച്ച പുലർച്ചെ കണ്ണൂരിലേക്ക് കൊണ്ടു പോകേണ്ട മൃതദേഹം ക്ലിയറൻസ് വന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയർ എന്ത്യ എക്സ്പ്രസ് വിമാന അധികൃതർ സ്വീകരിക്കാൻ തയ്യാറായില്ല. സാമൂഹ്യ പ്രവർത്തകരും കോൺൺസലേറ്റും ഇടപ്പെട്ടതിന് ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ സാധിച്ചെത്. വിദേശകാര്യ സഹമന്തി ആരോഗ്യ, വ്യോമയാന വകുപ്പുകളുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കണമെന്നും, ഓൺലൈൻ സംവിധാനമാകുമ്പോൾ ഉത്തരവാദിത്തം എംബസികൾക്ക് നൽകണമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.