ക്യാമ്പസ് തിരഞ്ഞെടുപ്പിലെ വിജയികൾക്ക് അനുമോദനം
കമ്മ്യൂണിസ്റ്റ് വൽക്കരണവും വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളും വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നുവെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ജില്ലയിൽ ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഐ.ടി.ഐ കളിലും പോളിടെക്നിക്കുകളിലുമടക്കം നിരവധി ക്യാമ്പസുകളിൽ വർഷങ്ങൾക്ക് ശേഷം കെ.എസ്.യു സ്ഥാനാർഥികളുടെ വിജയം സൂചിപ്പിക്കുന്നത് ഇടത് സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.സി പി എം ഭരണത്തിൽ പിണറായിയുടെ കുഴലൂത്ത്കാരായി എസ്.എഫ്.ഐ
അധഃപതിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്,റിജിൽ മാക്കുറ്റി,സനൂജ് കുരുവട്ടൂർ,ഫർഹാൻ മുണ്ടേരി,പ്രിയ സി.പി,അർജുൻ കറ്റയാട്ട്,സുഹൈൽ ചെമ്പന്തൊട്ടി,ആകാശ് ഭാസ്കരൻ,അഷിത്ത് അശോകൻ,മുഹമ്മദ് റാഹിബ്,ഹരികൃഷ്ണൻ പാളാട്,അലക്സ് ബെന്നി,ജോസഫ് തലക്കൽ എന്നിവർ സംസാരിച്ചു.