ഇരിക്കൂർ നിയോജക മണ്ഡലം വിചാരണ സദസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠാപുരം :
ഇരുനൂറ്റിയമ്പത് രൂപ റബ്ബറിന് തറവില നൽകാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാരിന്റെ മാനിഫെസ്റ്റോയിലെ പ്രഖ്യാപനം മാത്രമായി തറവില പ്രഖ്യാപനംമാറിയെന്ന് എ.ഐ.സി.സി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായിസർക്കാരിന്റെ ധൂർത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നവകേരള സദസ് എന്നും പരാതികൾ ഒന്നും തീർപ്പോകാതെ കേരളം ചുറ്റിക്കറങ്ങിയ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും
ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.
ജനങളുടെ പ്രശ്നങ്ങളിൽ ഇടപെടുവാൻ സാധിക്കാതെ ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് എൽ.ഡി.എഫ് സർക്കാർ കർഷക ആത്മഹത്യകൾ ഈ സർക്കാരിന്റെ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം അദ്ധ്യക്ഷത വഹിച്ചു.
പി.കെ ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
മുൻ മന്ത്രി കെ.സി ജോസഫ്, പി.ടി മാത്യു,സി.കെ.മുഹമ്മദ്,
അബ്ദുൽ കരീം ചേലേരി,അഡ്വ കെ ജെ ഫിലിപ്പ്,സുധീഷ് കടന്നപ്പള്ളി,മുഹമ്മദ് ബ്ലാത്തൂർ,പി.സി ഷാജി, ചാക്കോ പാലക്കലോടി,കൊയ്യം ജനാർദ്ദനൻ,ബേബി തോലാനി,അഡ്വ: എസ് മുഹമ്മദ്,ടി.എൻ.എ ഖാദർ, Dr. കെ.വി. ഫിലോമിന ,കെ.പി. ഗംഗാധരൻ,വിജിൽ മോഹനൻ,ഇ വി രാമകൃഷ്ണൻ ,ജോസ് വട്ടമല,ജോസഫ് ആഞ്ഞിലത്തോപ്പിൽ,
, വർഗീസ് വയലാ മണ്ണിൽ
തിടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സതീഷ് കുമാർ കുഞ്ഞിമംഗലം ആവിഷ്കരിച്ച ‘പാറപ്പുറത്ത് രായാവ്’ ഏകാംഗ നാടകവും,ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് മാത്യൂസ് വയനാട് നേതൃത്വം നൽകുന്ന വയനാട് നാട്ടുകൂട്ടത്തിന്റെ ‘കനൽ പാട്ടുകൾ’ അവതരിപ്പിച്ചു.