കണ്ണൂർ: ഇദ്ദേഹത്തിന്റെ പേര് എ. കെ ഹസൻ മാസ്റ്റർ,. ജില്ലയിൽ ഇരിട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്, കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയാണ്. ഏകദേശം 30 വർഷത്തോളം അധ്യാപകനായി ജോലി ചെയ്യുന്നു.കോവിഡ് സമയത്ത് ഇദ്ദേഹം ഗവൺമെന്റിനെതിരെ പ്രസ്താവന നടത്തി, പാരിതോഷികമായി കിട്ടിയത് 30 ദിവസം ജയിൽവാസം, ആ സ്കൂളിലെ ഒരു പെൺകുട്ടി ഇദ്ദേഹത്തിനെതിരെ കള്ള പരാതി കൊടുക്കുന്നു. പോക്സോ കേസിൽ പോലീസ് ഇദ്ദേഹത്തിനെതിരെ കേസ് ചാർജ് ചെയ്യുന്നു, എസ്എഫ്ഐ, ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ 30 ദിവസം സത്യഗ്രഹം കിടക്കുന്നു, സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു അവസാനം കോടതിയിൽ കേസ് വരുന്നു ഈ പരാതി കൊടുത്ത പെൺകുട്ടി കോടതിയിൽ പറയുന്നു അത് കള്ള പരാതി ആയിരുന്നു എസ്എഫ്ഐയും പാർട്ടിയും പറഞ്ഞിട്ടാണ് അത് കൊടുത്തത് എന്ന്.എന്നിട്ട് കോടതിയിൽ ഈ പെൺകുട്ടി കരഞ്ഞുകൊണ്ട് ആ അധ്യാപകന്റെ കാലിൽ തൊടുന്നു ഹസൻ മാസ്റ്ററെ കോടതി വെറുതെ വിടുന്നു, കോടതി ഹസൻ മാസ്റ്ററോട് ചോദിച്ചു താങ്കൾക്ക് എന്താണ് പറയുവാനുള്ളത്, അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം .എനിക്ക് പരാതിയില്ല ഞാൻ പഠിപ്പിക്കുന്ന കുട്ടികളാണ് ഇവർ .ഇവരോട് എനിക്ക് ക്ഷമിക്കുവാൻ മാത്രമേ കഴിയൂ, ഒന്ന് ആലോചിച്ചു നോക്കുക ഈ മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തെ അറിയുന്നവരും എത്രമാത്രം മാനസിക പ്രശ്നത്തിൽ കൂടെ ആയിരിക്കും കടന്നു പോയിട്ടുണ്ടാകുക!