ടോക്കിയോ: പുതുവല്‍സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 50 ആയി. തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ആറിലധികം ഭൂചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. പ്രാരംഭ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. 5 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. ചൊവ്വാഴ്ച ഏകദേശം 33,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റൂട്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. ദുരിതബാധിത പ്രദേശത്തേക്കുള്ള വിമാന-ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.