കണ്ണൂർ: വിശിഷ്ട സേവനത്തിന് നൽകുന്ന ബഹുമതികൾ ക്രിമിനൽ പ്രവർത്തനത്തിന് നൽകുന്ന കാലമായി പിണറായി വിജയന്റെ ഭരണകാലം മാറിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് . മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള സദസ്സിൽ അദ്ദേഹത്തിന് അകമ്പടി സേവിച്ച കാക്കിയിട്ട ഗുണ്ടകൾക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ ആഭ്യന്തരവകുപ്പ് ഒരുങ്ങുകയാണ്. ആളുകളെ
തലക്കടിച്ച് കൊല്ലാൻ നോക്കുന്നത് ജീവൻ രക്ഷാപ്രവർത്തനമായി കാണുന്ന ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ആഭ്യന്തര വകുപ്പ് ഇത്തരത്തിൽ ആയതിൽ അത്ഭുതമില്ലെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
കേരളത്തിലെ മാർക്സിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് തലങ്ങളിൽ നടന്ന ഫാസിസ്റ്റ് വിമോചന സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ ഇതുപോലെ ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്തിയ കാലം മുമ്പ് ഉണ്ടായിട്ടില്ല. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മാത്രമായി പോലീസ് സേനയിൽ ഒരു വിഭാഗത്തെ പിണറായി വിജയൻ വളർത്തിയെടുത്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രവർത്തകരെ മാരകമായി ആക്രമിച്ച പോലീസുകാർക്കെതിരെ കോടതി നിർദ്ദേശപ്രകാരം വധശ്രമം ഉൾപ്പെടെയ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കുമ്പോഴാണ് അത്തരം പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നത്. ക്രിമിനലുകൾക്ക് ഒപ്പമാണ് മുഖ്യമന്ത്രിയുടെ സഹവാസം. മുഖ്യമന്ത്രി എന്ന പദവിയിൽ നിന്നും മാറി സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നത്. സമരങ്ങളോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. അധികാരത്തിന്റെസുഖ ശീതളിമയിൽ സ്വന്തം പാർട്ടിയുടെ സമര പാരമ്പര്യങ്ങൾ എങ്കിലും മുഖ്യമന്ത്രി ഓർമ്മിക്കണം. ജനാധിപത്യ പ്രതിഷേധങ്ങളോട് മുഖം തിരിച്ചു നിൽക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന നിലപാട് പിണറായി വിജയൻ അടക്കം സ്വീകരിക്കുമ്പോൾ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം ഉൾപ്പെടെ ആചരിക്കാനുള്ള ധാർമിക അവകാശം ആ പാർട്ടിക്ക് ഉണ്ടോ എന്ന് അല്പമെങ്കിലും വിവേകമുള്ള അണികൾ ചിന്തിക്കണം പാർട്ടി പ്രത്യയശാസ്ത്രത്തെ മറന്ന് മുതലാളിത്തത്തെ പുണരുന്ന ബംഗാളിലെയും ത്രിപുരയിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്പൂർണ പതനത്തിന് കേരളത്തിലും തുടർച്ചയുണ്ടാക്കാൻ മുൻകൈയെടുത്ത നേതാവായിട്ടായിരിക്കും പിണറായി വിജയനെ കാലം അടയാളപ്പെടുത്തുക എന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മഹേഷ് ചാല സ്വാഗതവും , ബ്ലോക്ക് പ്രസിഡണ്ട് കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ നേതാക്കളായ സുരേഷ് ബാബു ഇളയാവൂർ, അമൃത രാമകൃഷ്ണൻ, എം പി. രാഗേഷ്, രഞ്ജിത്ത് തളിക്കാവ് ,ഹരിദാസൻ, കെ വി. ചന്ദ്രൻ, അനുപ് പി , മുഹമ്മദ് ഷിബിൽ, അമർ എന്നിവർ സംസാരിച്ചു ഡുഡു ജോർജ്ജ് നന്ദി പറഞ്ഞു .എളയാവൂർ ബ്ലോക്കിൽ കെ സി മുഹമ്മദ് ഫൈസൽ , ഇരിട്ടി -അഡ്വ സണ്ണി ജോസഫ് എംഎൽഎ,കോളയാട് വി പി അബ്ദുൽ റഷീദ് , മാടായി മുഹമ്മദ് ബ്ലാത്തൂർ , കല്യാശ്ശേരി – ടി ജയകൃഷ്ണൻ , അഴീക്കോട് – ഒ നാരായണൻ , ചിറക്കൽ – രാജീവൻ എളയാവൂർ ,പയ്യന്നൂർ -രജിത്ത് നാറാത്ത് തുടങ്ങിയ നേതാക്കൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു