കണ്ണൂര്‍: കനത്ത സുരക്ഷയൊരുക്കി ഗ്രീന്‍ ചാനല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ണൂരില്‍ ചോദ്യം ചെയ്തു. കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാര്‍, പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വപ്നാ സുരേഷിനെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
ചോദ്യം ചെയ്യലിന് ഹാജരാവാനായി ഡിസംബര്‍ 26 ന് വൈകുന്നേരം സ്വപ്ന സുരേഷ് കണ്ണൂരിലെത്തിയിരുന്നു. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് കുമാര്‍ നല്‍കിയ അപകീര്‍ത്തികേസില്‍ തെളിവെടുപ്പിനായാണ് സ്വപ്നാ സുരേഷ് കണ്ണൂരിലെത്തിയത്.