ഷാർജ: പ്രവാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്വന്തം കാര്യം ശ്രദ്ധിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കാൻ ശ്രമിക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.ബാലകൃഷ്ണണൻ തച്ചക്കാട്. ദർശന യു.എ.ഇ.സംഘടിപ്പിച്ച ക്രിസ്മസ്സ് ആഘോഷം ഐ.എ.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
നമ്മുടെ നാട്ടിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരസ്പര സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്നും എല്ലാ ആഘോഷങ്ങളും നന്മക്കുള്ളതാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ക്രിസ് മസ്സ് കേക്ക് അദ്ധേഹം മുറിച്ചു.
ദർശന ആക്ടിംഗ് പ്രസിഡണ്ട് സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു.ഐ.എ.എസ്.ആക്ടിംഗ് പ്രസിഡണ്ട് പ്രദീപൻ നെന്മാറ, ഐ.എ.എസ്. ട്രഷറർ ഷാജി ജോൺ, ഐ.ഒ.സി.യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഐ.എ.എസ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ താലിബ്, എ.വി.മധു, ബാബു വർഗീസ്, സാം വർഗ്ഗീസ്.മാസ് പ്രതിനിധി രാജേഷ്, പി.ആർ.പ്രകാശ്, ഐ.ഒ.സി.ജനറൽ സിക്രട്ടറി അനന്ദൻ, ഹാരിസ് കൊടുങ്ങല്ലൂർ, ഫൈസൽ മാങ്ങാട്, മുസ്തഫ കുറ്റിക്കോൽ, കെ.ടി.പി.ഇബ്രാഹിം, ജെന്നി പോൾ, വീണഉല്ലാസ് സംസാരിച്ചു.
ജനറൽ സിക്രട്ടറി ഷംസീർ നാദാപുരം സ്വാഗതവും ട്രഷറർ കെ.വി.ഫൈസൽ നന്ദിയും പറഞ്ഞു.