കണ്ണൂർ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സി.രഘുനാഥിനെ ദേശീയ കൗൺസിലംഗമായി നോമിനേറ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് നോമിനേറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് ജെ.പി.നദ്ധയിൽ നിന്നാണ് രഘുനാഥ് അംഗത്വം സ്വീകരിച്ചത്.ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രഘുനാഥ് മൽസരിച്ചിരുന്നു. ബി.ജെ.പിയിൽ ബൂത്തു തലത്തിൽ പ്രവർത്തിക്കാൻ പോലും തയ്യാറാണെന്ന് അദ്ധേഹം പറഞ്ഞിരുന്നു.