ദുബൈ : കെ.പി.സി.സി. യുടെ ഡി.ജി.പി ഓഫീസ് മാർച്ചിന് നേരെ പോലീസ് നടത്തിയ തേർവാഴ്ചയിൽ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു കെ.പി.സി.സി.പ്രസിഡണ്ട് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾക്ക് ടിയർ ഗ്യാസ് പ്രയോഗത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണെന്നും,
പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായി പുരോഗമിച്ച മാർച്ചിൽ വേദിയിലേക്ക് ടിയർ ഗ്യാസ് സെൽ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പോലീസാണ്. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി പ്രസിഡന്റ് ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തിയും പ്രകോപനം ഉണ്ടാക്കുകയായിരുന്നു ഇപ്പോൾ
കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഈ ജനാധിപത്യവിരുദ്ധ സർക്കാരിനും മുഖ്യമന്ത്രിക്കും തുടരാൻ അവകാശമില്ലെന്നും,. ശക്തമായ പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകുമെന്നും, പിണറായിക്കും ഗുണ്ടകൾക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും അദ്ധേഹം പറഞ്ഞു.