കണ്ണൂർ:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച് തലശ്ശേരി മണ്ഡലത്തിൽ പ്രൗഡമായി. ”വിദ്വേഷത്തിനെതിരെ, ദുർഭരണ ത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇന്നലെ രാവിലെ ചൊക്ലി പഞ്ചായത്തിലെ കാഞ്ഞിരത്തിൽ കീഴിൽ ഉമർ ഖാൻ സൗധ പരിസരത്ത് നിന്ന് ആരംഭിച്ചു.മുസ്ലിം ലീഗ്
ജില്ലാ സെക്രട്ടറി അഡ്വ.കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം പ്രസിഡന്റ് എ കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.ഷാനിദ് മേക്കുന്ന്,എൻ മഹമൂദ്,ബഷീർ ചെറിയാണ്ടി,പാലക്കൽ സാഹിർ,റഷീദ് കരിയാടാൻ, കുഞ്ഞി മൂസ്സ, പി വി മുഹമ്മദ്
യൂസഫ് മാസ്റ്റർ, സി കെ പി മമ്മു, സി കെ പി റയീസ്,സുലൈമാൻ പെരിങ്ങാടി,അസ്‌ലം പെരിങ്ങാടി സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ