തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിക്കുന്നതായും ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയോഗത്തിനു ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. ” നിലവിലെ രണ്ടു മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു. മുന്നണി ധാരണയുടെ ഭാഗമായിട്ട് അവര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചു. രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനങ്ങളും മുന്നണി കൈക്കൊണ്ടു. ബാക്കിയുള്ള നടപടികളെല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും. ” ഇ.പി.ജയരാജന് പറഞ്ഞു. അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു നവകേരള സദസ്സ് ചരിത്രവിജയമായി മാറിയെന്നും മുഖ്യമന്ത്രി നടത്തിയ പ്രഭാത യോഗം വലിയ വിജയമെന്നും ഇ.പി.ജയരാജന് പറഞ്ഞു. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഇതു മാതൃകയായി സ്വീകരിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ മണ്ഡലങ്ങളിലും പ്രസംഗിച്ചു. പ്രഭാതയോഗത്തിലും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. ഒരുദിവസം അഞ്ചുപൊതുയോഗങ്ങള് എന്ന നിലയില്‍, 180 മണിക്കൂര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുപക്ഷജനാധിപത്യ മുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു.