ദുബൈ: വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും,
അനാഥകൾക്ക് തണലൊരുക്കി
ജീവിതം സാർത്ഥകമാക്കിയ
മഹാനായ മനുഷ്യനും,
മുസ്‌ലിംലീഗ് സംസ്ഥാന
പ്രവർത്തക സമിതി അംഗവും,
വയനാട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായിരുന്ന
മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, യു.എ.ഇ.വെങ്ങര രിഫായി പള്ളി കമ്മിറ്റി പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു.
തേയില തോട്ടത്തിലും കാപ്പിത്തോട്ടത്തിലും അന്തിയോളം പണിയെടുത്താൽ കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ പാടുപെട്ട ഒരു ജനത.അതിനിടയിൽ വീണുപോകുന്നവരുടെ അനാഥമാകുന്ന മക്കൾ.അവരൊരു ചോദ്യചിഹ്നമായപ്പോൾ അതിനുള്ള പരിഹാരമായിരുന്നു മുട്ടിൽ ഓർഫനേജെന്നുംവയനാട് മലമടക്കുകളാകെ ജമാൽ സാഹിബിന്റെ സർവ്വാദരണീയമായ നേതൃത്വമായിരുന്നു മുട്ടിൽ ഓർഫനേജിന്റെ കരുത്തെന്നും, ഹൃദയ നൈർമല്യം, ദീനാനുകമ്പ, പ്രകടനപരതയില്ലായ്മ ഇങ്ങനെ എന്തുകൊണ്ടും മാതൃകയായിരുന്നു ആ വലിയ മനുഷ്യൻ കേരളക്കരയിലെ കുട്ടികൾക്ക് മാത്രമല്ല ഓർഫനേജിലെത്തിയ ജാർഖണ്ഡിലെയും ബീഹാറിലെയും പിഞ്ചുമക്കൾക്കും പിതാവായിരുന്നു അദ്ദേഹമെന്നും. ഓർഫനേജിന്റെ ഡൈനിങ് ഹാളിൽ അനാഥർക്കൊപ്പമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റ ഭക്ഷണമെന്നും ഇത് പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും, മരണം സമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേത്തിൽ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.