തലശേരി: ജനങ്ങൾ കൂടെ നിന്നാലേ വികസനം വേഗത്തിൽ യാഥാർഥ്യമാകൂവെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു.
അംഗൻവാടി
കുട്ടി കളെ ഐ.ടി.ഉപയോഗിക്കാൻ പ്രാപ്തരാക്കണം’ കമ്പ്യൂട്ടർ ഉപയോഗത്തിൽ
താൽപ്പര്യം വരുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. .
അംഗൻവാടി ടീച്ചർമാരും ഹെൽപ്പർ മാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സ്പീക്കർ ആവശ്യപെട്ടു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കതിരൂരിൽ ആരംഭിച്ച ആദ്യത്തെ സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
കതിരൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡിൽ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം ആണ് അംഗൻവാടി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുരിക്കോളി കുഞ്ഞാപ്പു, മാധവി, ദാമോദരൻ മാസ്റ്റർ എന്നിവരുടെ സ്മരണയ്ക്കായി കുടുംബാഗങ്ങൾ നൽകിയ ഏഴേകാൽ സെൻ്റ് സ്ഥലത്താണ് 32.31 ലക്ഷം രൂപ ചിലവിലാണ് അംഗൻവാടിക്ക് കെട്ടിടം നിർമ്മിച്ചത്. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 20 ലക്ഷം രുപയും കതിരൂർ പഞ്ചായത്ത് അനുനിച്ച 12 ലക്ഷത്തി 31 ആയിരത്തി 328 രൂപയും ഉപയോഗിച്ചാണ് നിർമ്മാണം.
പാനൂർ ബ്ലോക്കിലെ 161 അംഗൻവാടികളിൽ ആദ്യത്തെ സ്മാർട്ട് അംഗൻവാടിയാണ് കതിരൂരിൽ പ്രവർത്തനം ആരംഭിച്ചത്.രണ്ടാമത്തെ സ്മാർട്ട് അംഗൻവാടി വൈകാതെ ചൊക്ലിയിൽ നിർമ്മാണം പൂർത്തിയാകും.
13 പ്രീ സ്കൂൾ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്മാർട്ട് ക്ലാസ്സ് റൂം, സ്മാർട്ട് അടുക്കള തുട. ങ്ങി യവയാണ് ഒരു വർഷം കൊണ്ട് ഇവിടെ യാഥാർഥ്യമാക്കിയത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അധ്യക്ഷയായി. പദ്ധതി വിശദീകരണം സി എ ബിന്ദു നിർവഹിച്ചു.
കതിരൂർ ശ്രീനാരായണ മഠം പ്രസിഡന്റ് മുരിക്കോളി രവീന്ദ്രൻ, സംസാരിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ സ്വാഗതവും പാനൂർ ബ്ലോക്ക് ഡി പി ഒ എ പി പ്രസന്ന നന്ദിയും പറഞ്ഞു.