കണ്ണൂർ: കാഴ്ച കണ്ണൂർ കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് 22ന് തുടങ്ങും.ഉദ്ഘാടന ചടങ്ങിൽ എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സിനിമ നടൻ മുകേഷ്, കണ്ണൂർ ശ്രീലത, കണ്ണൂർ ശരീഫ്, കെ വി സുമേഷ്, മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കലക്ടർ അരുൺ കെ വിജയൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പ്രവേശന കവാടം, മിറാക്കിൾ ഗാർഡൻ മാതൃക, റോബോട്ടിക് ആനിമൽസ്, വെള്ളച്ചാട്ടം,പടക്കപ്പൽ മാതൃക,കണ്ണൂർ കാഴ്ചകൾ, ഗവൺമെന്റ് സ്റ്റാളുകൾ, സ്കൂൾ കുട്ടികളുടെ ശാസ്ത്രമേളയിൽ സമ്മാനം നേടിയവരുടെ പ്രദർശനം തുടങ്ങിയവ കാഴ്ച കണ്ണൂരിന്റെ ആകർഷണീയതയാണ്.കൂടാതെ കൺസ്യൂമർ സ്റ്റാളുകളും, ഫുഡ് ഫെസ്റ്റിവൽ,, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
അഡ്വക്കറ്റ് പി കെ അൻവർ, കെ എം ബാലചന്ദ്രൻ, ഇ.ബീന, മുഹമ്മദ് കബീർ, ടി. മിലേഷ് കുമാർ, പാലക്കോട്ൻറഫീഖ്, ഇ വി മുഹമ്മദ് സലീം, ഉമേഷ് മൊട്ടമ്മൽ