ഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റന്‍ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ദേശീയ കായികമന്ത്രാലയമാണു പുരസ്‌കാരം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ എന്നിവരുള്‍പ്പെടെ 26 പേര്‍ അര്‍ജുന അവാര്‍ഡ് നേടി. കബഡി പരിശീലകന്‍ ഇ. ഭാസ്‌കരനു ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്‌കാരം. 2024 ജനുവരി ഒന്‍പതിനു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.