കണ്ണൂർ:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ട,പോക്സോ കൊലപാതക കേസിലെ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഇടതു സർക്കാറിന്റെ നീതി നിഷേധത്തിനെതിരെ ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രധിഷേധ ജ്വാല നടത്തി. ഡി.സി.സി. പ്രസിണ്ടണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സി.വി.എ.ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓ ർഡിനേറ്റർ അഡ്വ. ലിഷാ ദീപക്ക് മുഖ്യ പ്രഭാഷണം നടത്തി.ഡി. സി. സി. ജനറൽ സെക്രട്ടറി കെ. സി.മുഹമ്മദ് ഫൈസൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൂൽ, ബാൽമഞ്ച് ജില്ലാപ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ,ജില്ലാ കോ -ഓർഡിനേറ്റർമാരായ സി.പി. സന്തോഷ് കുമാർ ,പി കെ.പ്രീത, കെ.കെ.ബീന.എം.എം.സഹദേവൻ,ബ്ലോക്ക് ചെയർമാൻമാരായ ദിനു മൊട്ടമ്മൽ,കെ. എൻ.ബിന്ദു എന്നിവർ സംസാരിച്ചു.