ന്യൂഡല്‍ഹി: പാര്‍ലിമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്യുന്നത് തുടരുന്നു. ഇന്നുമാത്രം 49 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ലോക്‌സഭയിലെ പ്രതിപക്ഷ സഖ്യത്തിന്റെ അംഗബലം ചൊവ്വാഴ്ച വീണ്ടും കുറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നുമായി 78 എംപിമാരെ ഇന്നലെ മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആകെ എംപിമാരുടെ എണ്ണം 141 ആയി. തിങ്കളാഴ്ച ലോക്‌സഭയില്‍ നിന്ന് 46 പ്രതിപക്ഷ എംപിമാരെയും രാജ്യസഭയില്‍ നിന്ന് 45 എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.