കണ്ണൂർ: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ ജെബി മേത്തർ ഉൾപ്പെടെ ഉള്ള എംപി മാരെ സസ്പെൻഡ് ചെയ്തതതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.
പാർലമെന്റ് അക്രമികൾക്ക് അകത്തു കടന്നു രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാസ് നല്കിയ ബി ജെ പി എം പിക്കെതിരെ നടപടി എടുക്കാത്ത മോദി സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേതാ-ക്കൾ പറഞ്ഞു. പ്രതിഷേധ ജാഥ ഡി.സി.സി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച് കാൽടെക്സ് ജംഗ്ഷനിൽ സമാപിച്ചു. മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. എ ഐ സി സി വക്താവ് ഷമ മുഹമ്മദ്, മഹിളാകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി എം ഉഷ, ഡി.സി.സി ജനറൽ സെക്രട്ടറി സി. ടി ഗിരിജ, തുടങ്ങിയവർ സംസാരിച്ചു.