ന്യൂഡൽഹി: ഐപിഎല്‍ താരലേലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 20.50കോടി രൂപയ്ക്ക് ഓസിസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സൺ റൈസേഴ്‌സ് ഹൈദരാബാദിൽ. ലോകകപ്പിലെ ഓസ്‌ട്രേലിയൻ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെയും സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.ഹർഷൽ പട്ടേലിനെ 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.ജെറാൾഡ് കോട്സിയെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ശാർദൂൽ താക്കൂറിനെ 4 കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി.