കണ്ണുർ: കണ്ണൂർ ഇനിയും കളർഫുള്ളാകുന്നു. .കഴിഞ വ്യാഴാഴ്ച്ച ആരംഭിച്ച ഫാമിലി വെഡിംഗ് സെന്റിന്റെ ഏഴാമത് ഷോറൂമിൽ തിരക്കേറി. ചേംബർ ഹാളിനു സമീപം തായത്തെരു റോഡിന്റെ ,തുടക്കത്തിൽ തന്നെയാണ് ഷോറൂം 14 ന് പ്രവർത്തനമാരംഭിച്ചത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. രണ്ടായിരം അംഗങ്ങളുള്ള ഗ്രൂപ്പാണ് ഫാമിലി വെഡിംഗ് സെന്റർ. ഇതിൽ 200 പേർ മാനേജിംഗ് അംഗങ്ങളാണ്.
വില കുറച്ച് കൊണ്ട് ഗുണമേന്മയേറിയ ഉൽപന്നങ്ങളാണ് തങ്ങളുടെ പ്രത്യേകതയെന്ന് എം.ഡി അബ്ദുൽ ബാരിയും ജനറൽ മാനേജർ റിയാഖത്ത് അറിയിച്ചു.
ഫാമിലി ഷോപ്പിംഗ് എന്ന ആശയത്തിൽ ഫുട് വെയർ (മെർസ), ഫാൻസി (സെല്ല ഫാഷൻ), പെർഫ്യും (കഞ്ചി), കോഫീ ഷോപ്പ് (സിപ്പ് കഫെ ), വാച്ച് (ടൈം വാല്ലറ്റ് ), നട്ട്സ് ( ചോക്കോ ഹട്ട് ) തുടങ്ങിയ വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗുമുണ്ട്. സ്റ്റിച്ചിംഗ് സ്റ്റുഡിയോവും പ്രത്യേകതയാണ്. സ്ഥാപകരായ പി.എൻ.അബ്ദുൽ ഖാദർ, ഇമ്പിച്ചഹമ്മദ്, എം.ഡിമാരായ അബ്ദുൽ സലാം, മുജീബുറഹ്മാൻ, എ.ജി.എമ്മുമാരായ സുബൈർ, കെ. നിഷാദ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഷോറൂമിന്റെ പ്രവർത്തനം.