കണ്ണൂർ: ഇന്ത്യയുടെ സമ്പത്ത് ഘടനയുടെ വൻകുതിപ്പിന് പി.എം മുദ്ര ലോണിന് നല്ല പങ്ക് ഉണ്ടെന്നും 25 ലക്ഷം കോടി രൂപയാണ് ബാങ്ക് വഴി 41 കോടി യുവ സംരംഭകരുടെ കൈകളിൽ എത്തിയതെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. കേരളത്തിൽ മാത്രം ഈ സ്കീമിൽ
91 200 കോടി രൂപ യുടെ ലോൺ 1 കോടി 4 ലക്ഷം യുവാക്കളിൽ എത്തിയിട്ടുണ്ട്.
ഇവർ തുടങ്ങിയ കൊച്ചു കൊച്ചു സംരഭങ്ങൾ ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന മാർക്കറ്റാക്കി മാറ്റിയിരിക്കുന്നു.
മോദി സർക്കാറിന്റെ സ്വഛ് ഭാരത് ടോയലറ്റ് പദ്ധതിതി കളിയാക്കി വരാണ് കേരളം. ഇന്ത്യയിൽ 11 കോടി ടോയ് ലറ്റ് നൽകിയപ്പോൾ അതിൽ കേരളത്തിൽ 2 .30 ലക്ഷം കക്കുസുകൾ പാവങ്ങൾക്ക് കിട്ടിയിട്ടുണ്ട്. കേരളത്തിൽ
കിസാൻ സമ്മാന നിധി 23 ലക്ഷം കൃഷിക്കാരുടെ അക്കൗണ്ടിൽ കിട്ടുന്നുണ്ട്. കേരളത്തിൽ
സൗജന്യ ഗ്യാസ് കണക്ഷൻ 3.40 ലക്ഷം വീടുകൾക്ക്
ഇങ്ങനെ വാരിക്കോരി ക്ഷേപദ്ധതികളിൾ പാവങ്ങളുടെ കരങ്ങളിൽ എത്തിച്ച നേതാവാണ് നരേന്ദ്ര മോദി … ഇതിനെ ക്കാൾ കൂടുതൽ അനുകൂല്യം കിട്ടും. പക്ഷെ കേന്ദ്ര പദ്ധതികൾക്ക് നല്ല പ്രചരണം കേരളത്തിൽ കിട്ടുന്നില്ല. അദ്ധേഹം പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ക്ഷേമ വികസന പദ്ധതികളുടെ പ്രചരണാർത്ഥം വികസിത് ഭാരത് സങ്കൽപ്പ യാത്ര അഴീക്കോട് വൻകുളത്ത് വയൽ പി. വി രവീന്ദ്രൻ നായർ സ്മാരക സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അഖിലേന്ത്യഹജ്ജ് കമ്മറ്റി ചെയർമാൻ കൂടിയായ അബ്ദുല്ലക്കുട്ടി.
സി.കെ. പത്മനാഭൻ , രാജു നായ്ക്ക്, , പഞ്ചായത്ത് അംഗം ഷൈലജ സംസാരിച്ചു.