.
ഇരിക്കൂർ: പെരുവളത്തു പറമ്പ് മയ്യിൽ റോഡിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുന്നു. ടിപ്പർ ലോറിക്കാരനെ രക്ഷിക്കാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു. ചൂളിയാട് ജുമാ മസ്ജിദിന് സമീപത്തെ തായലപ്പുരയിൽ മുഹമ്മദ് ത്വാഹ (6) യാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. കൊളച്ചേരി മണ്ഡലം സേവാദൾ ചെയർമാനും ചേലേരി കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കൂളിയാൽ ഷംസുദ്ദീന്റെയും ടി പി ഷബാനയുടെയും മകനാണ്. സഹോദരങ്ങൾ: ഷസ്ന , മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഷാൻ (എല്ലാവരും വിദ്യാർത്ഥികൾ )
.മയ്യിൽ എ എൽ പി സ്കൂൾ യു കെ ജി വിദ്യാർത്ഥിയായ മുഹമ്മദ് ത്വാഹ പരീക്ഷ കഴിഞ്ഞ് മാതാവ് ഷബാനയുടെ കൂടെ ചൂളിയാട് ബസ്സിറങ്ങി നടന്നു വരവേയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഇളയ സഹോദരൻ മുഹമ്മദ് ഷാനും മാതാവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരിക്കൂർ ഭാഗത്തു നിന്നും മയ്യിലിലേക്ക് പാറക്കല്ലുമായി പോകുകയായിരുന്ന KL 57 Z4521 ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. അപകട സ്ഥലത്തുവെച്ച് തന്നെ അന്ത്യം സംഭവിച്ചിരുന്നു. ത്വാഹയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.
മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ നടന്നു.
ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ണൂർ സി എച്ച് സെന്ററിൽ മരണാനന്തര ശൂശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു.. തുടർന്ന് നൂറൂൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് ശേഷം ചൂളിയാട് ജുമാമസ്ജിദിൽ ഖബറടക്കി.
തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപ്പൊയിൽ മുസ്തഫയുടെ ബന്ധുവാണ് മരണപ്പെട്ട മുഹമ്മദ് ത്വാഹ
അപകട വാർത്തയറിഞ്ഞ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ, പ്രവാസിലീഗ് ജില്ലാ ട്രഷറർ യുപി അബ്ദുറഹ്മാൻ , ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ മലപ്പട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി മുഹമ്മദ് കോൺഗ്രസ് നേതാക്കളായ അഡ്വ: വിപി അബ്ദുൽ റഷീദ് , ബ്ലോക് പ്രസിഡന്റ് കെ പി ശശി, കെ എ ശിവദാസ്, എം പി രാധാകൃഷ്ണൻ ചൂളിയാട്ടെ വസതിയിലെത്തി.
- അപകടം വരുത്തിയ ടിപ്പർ ലോറി.