കണ്ണൂർ :വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്തിന്റെ കൊലപാതകത്തിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കുക,സർവകലാശാല ഡീൻ നാരായണൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുക,എന്നീ ആവിശ്യമുയർത്തി എം എസ് എഫ് ഉത്തര മേഖല ഡി ഐ ജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രിയുടെ മൗനം പ്രതികളെ രക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.കാൽടെക്സ് ബഫഖി സൗധത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി ഐ ജി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു,
പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എം പി മുഹമ്മദലി, ബി കെ അഹമ്മദ്,എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ,ജനറൽ സെക്രട്ടറി കെ പി റംഷാദ്,കാസർഗോഡ് ജില്ലാ പ്രസിഡന്റ് താഹ തങ്ങൾ,സവാദ് ആഗഡിമുഖൾ,ഇജാസ് ആറളം,സൈഫുദ്ധീൻ തങ്ങൾ , ഷഹീദ റഷീദ്,അഷ്ഫീല ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, ഷഫീർ ചെങ്ങളായി, തസ്‌ലീം അടിപ്പാലം,അസ്ഹർ പാപ്പിനശേരി,ആദിൽ എടയന്നൂർ,
അൻവർ ഷക്കീർ, പി.എ.ഇർഫാൻ ,ആസിഫ് ചപ്പാരപടവ്,നഹല സഹീദ്,സക്കീർ തായിറ്റേരി, എം.കെ.സുഹൈൽ ,റംഷാദ് റബ്ബാനി,സൽമാൻ പുഴാതി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മാർച്ചിന് ശേഷം റോഡ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തവരെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ പി താഹിർ, എം പി മുഹമ്മദലി,ബി കെ അഹമ്മദ്, കോർപ്പറേഷൻ മേയർ മുസ്ലിഹ്‌മoത്തിൽ, സി എറമുളാൻ, കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിയാദ് തങ്ങൾ, നസീർ ചാലാട്, വാസിൽ ചാലാട് എന്നിവർ ടൗൺ സ്റ്റേഷനിലെത്തി.സന്ദർശിച്ചു