കണ്ണൂര്‍: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും.സംസ്ഥാന ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.കെ.എസ്.എസ്.ഐ.എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജീവരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.സെക്രട്ടെറി പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.സ്റ്റേറ്റ് പ്രസിഡന്റ് എ.നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഷിറാസ് പ്രഭാഷണം നടത്തും.
ചടങ്ങില്‍ വെച്ച് ബെസ്റ്റ് മാനുഫാക്ചറര്‍ അവാര്‍ഡ്, ബെസ്റ്റ് എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ്, ബെസ്റ്റ് വനിതാവിഭാഗം മാനുഫാക്ചറര്‍ അവാര്‍ഡ്, ബെസ്റ്റ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവ വിതരണം ചെയ്യും.
പി.ജെ.ജോസ്, ജോസഫ് പൈകട, ഏബ്രഹാം കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും. പ്രോഗ്രാം കണ്‍വീനര്‍ സി.അബ്ദുല്‍കരീം സ്വാഗതവും ടി.പി.നാരായണന്‍ നന്ദിയും പറയും.ഉച്ചക്ക് ശേഷം 2.30 ന് എനര്‍ജി മാനേജ്‌മെന്റിെനക്കുറിച്ച് റിട്ട. എ.ഇ.ഡി.ഹരിദാസ് ക്ലാസെടുക്കും.
1961 ല്‍ രൂപീകൃതമായ ഈ സംഘടന കഴിഞ്ഞ കഴിഞ്ഞ 63 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്.സര്‍ക്കാറിന്റെ ഗ്രാന്റോടുകൂടിയാണ് സംഘടനയുടെ പ്രവര്‍ത്തനം.
വ്യവസായ സംഗമത്തിന്റെ ഭാഗമായി വിവിധങ്ങളായ 20 സ്റ്റാറുകളും സജ്ജീകരിച്ചതായി പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സി.അബ്ദുല്‍കരീം അറിയിച്ചു.