തിരൂർ: പത്രപ്രവർത്തകൻ, ചരിത്രകാരൻ, ഗ്രന്ഥ കർത്താവ്, ദീർഘകാലം ചന്ദ്രിക പ്രതിനിധി, സംഘാടകൻ , പ്രസാധകൻ എന്നിങ്ങനെ ഖ്യാതി നേടിയ ഇ.സാദിഖലി നിര്യാതനായി. അക്ഷരാർത്ഥത്തിൽ സമൂഹത്തിനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു. ഞായറാഴ്ച്ച രാത്രി 12 മണി കഴിഞ്ഞ് ശ്വാസ തടസ്സം അനുഭവപ്പെടുകയും സമീപത്തുള്ള ആസ്പത്രിയിലെത്തിച്ച ഉടൻ അന്ത്യം സംഭവിക്കുകയുമായിരുന്നു.ഞായറാഴ്ച വൈകിയും തിരൂർ ടൗണിൽ സുഹൃത്തുക്കളോടൊപ്പം കർമ്മ നിരതനായിരുന്നു. തിരൂർ ബി പി അങ്ങാടിയിലെ പ്രസിദ്ധമായ എരിഞ്ഞിക്കലകത്ത് കുടുംബാംഗമാണ്.ബി.പി അങ്ങാടി മഹല്ല് തെക്കെ ജുഅത്ത് പള്ളി ( ഖാദിമുൻ ഇസ്ലാം സഭ) പ്രസിഡൻറും മുസ്ലിം ലീഗ് ഭാരവാഹിയുമാണ്. ജനാസ ബി.പി. അങ്ങാടി വസതിയിൽ.
ഭാര്യ ഫാത്തിമ കുട്ടി(എഞ്ചിനീയർ)
മക്കൾ: ഖദീജ നസ്റിൻ,
ഫത്താഹ്അലി ടിപ്പു സുൽത്താൻ.
ഖബറടക്കം ബി പി അങ്ങാടി മഹല്ല് ജുമാ മസ്ജിദ് അങ്കണത്തിൽ വൈകുന്നേരം 5 മണിക്ക്.