കണ്ണൂർ- ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ മലബാറിന്റെ അനന്തമായ സാധ്യതകൾ ലോകമെങ്ങും അവതരിപ്പിക്കാനും അതുവഴി കണ്ണൂരിന്റെ വികസന സാധ്യതകൾക്ക് രൂപം നൽകാനും പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ ജില്ല കൺവെൻഷൻ തീരുമാനിച്ചു. കണ്ണൂർ ബ്രോഡ് വീൻ ഹാളിൽ ചേർന്ന് യോഗത്തിൽ
ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു .
പ്രവാസി വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന ചെയർമാൻ
റിഷി പൽപ്പു ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ.സുനിൽകുമാർ, സെക്രട്ടറി അനൂപ് പണിക്കശ്ശേരി, ബേബി സുനാഗർ,വി. രാമചന്ദ്രൻ, ജോർജ് തയ്യിൽ, ആന്റണി നെറോണ, എ കെ ബാലകൃഷ്ണൻ,നീലേഷ് പട്ടർകാട്, സമീർ മാവിലായി, എ.ടി നിഷാന്ത്, വി ദിനേശ്, വി. പി രവീന്ദ്രൻ, ജസ്റ്റിൻ തോമസ്, എം പ്രഭാകരൻ, പി മൻമോഹൻ, വിഹാസ് അത്താഴക്കുന്ന്, എം ഗണേശൻ, പി എം ബാബു, പി രജിത് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
കെ സി. മിനിഷ് കൺവീനറായി കണ്ണൂർ ജില്ല അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ഡി പി ജോസ് ജനറൽ സെക്രട്ടറി,
ടി.മിലേഷ് കുമാർ , രതീഷ് ആന്റണി, പി പി അബ്ദുൽസലാം എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു