കണ്ണൂർ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിഹ് മഠത്തിലിന് ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആയ ബാഫഖി തങ്ങൾ സൗധത്തിൽ സ്വീകരണം നൽകി.സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഷാളണിയിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ട്രഷറർ മഹമൂദ് കടവത്തൂർ, മുൻ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എംപി മുഹമ്മദലി, പി കെ സുബൈർ ,ബി കെ അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.സമീർ ,മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി.സി. നസീർ, ട്രഷറർ അൽത്താഫ് മാങ്ങാടൻ,ഗ്ലോബൽ കെഎംസിസി ജില്ലാ ചെയർമാൻ ടി പി അബ്ബാസ് ഹാജി, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ പ്രസംഗിച്ചു. സ്വീകരണത്തിന് മുസ്ലിഹ് മഠത്തിൽ നന്ദി പറഞ്ഞു.