കണ്ണൂർ: ഫാഷിസം ആഴത്തിൽ വേരുന്നിയ കാലത്ത് സഹോദര്യത്തെ തിരിച്ചു പിടിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ദേശരക്ഷാ യാത്രയുടെ ഭാഗമായി നടത്തിയ സംവേദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശങ്കകൾ ഉയത്തുന്ന കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഐക്യത്തിന്റെയും മാനവികതയുടെയും പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റെത്. നമ്മുടെ പൂർവികരായ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൈനറും മതം ഇല്ലാത്തവരും ചേർന്ന് നിന്നാണ് നമുക്ക് സ്വാതന്ത്ര്യo നേടിത്തന്നത്. അന്നൊന്നും ഇല്ലാത്ത വിഭാഗീയതയും വർഗ്ഗീയതയുമാണ് ഇന്ന് രാജ്യത്ത് ഉടനീളം ചിലർ നടത്തുന്നത്. ഇതിനെതിരെ ചേർന്ന് നിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്..
ഇന്ത്യയുടെ സംസ്കാരം വൈവിദ്യവും വൈജാത്യവും നിറഞ്ഞതാണ്. ആ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. അതു കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയണം.
മതംആത്മസംതൃപ്തിക്കുള്ളതാണ്. അത് ഓരോരുത്തർക്കും വ്യത്യസ്തമാണ്.
മറ്റുള്ളവരെ ഉൾകൊള്ളാനും അവരുടെ വിശ്വാസത്തെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള മാനസികാവസ്ഥ മുൻപ് ഉണ്ടായിരുന്നു. ഇന്ന് അതിന് മാറ്റം വരുന്നത് കൊണ്ടാണ് നമ്മുക്ക് ഇങ്ങിനെ ഇരിക്കേണ്ടി വരുന്നത്. അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീംചേലേരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.മേയർ മുസ്ലിഹ് മoത്തിൽ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്,വിവിധ മത-രാഷട്രീയ-സാമുഹ്യ സാംസ്കാരിക നേതാക്കളായ സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ,തലശ്ശേരി ഖാസി ടി.എസ്ഇബ്രാഹിം മുസല്യാർ,വികാർ ജനറൽ ഡോ: ക്ലാരൻസ് പാലിയത്ത്, മാണിയൂർ അബ്ദുറഹിമാൻ ഫൈസി, ഡോ: സുൽഫിക്കർ അലി ,സാജിദ് നദ് വി,ഷക്കീർ ഫാറൂഖി, യു.പി.സിദ്ധീഖ് മാസ്റ്റർ, മാത്യുആശാരിപറമ്പിൽ , ഡോ: എ.എ. ബഷീർ, സി.അനിൽകുമാർ, പി.ടി.മാത്യു, സുനിൽകുമാർ, അഡ്വ.ടി.മനോജ് കുമാർ, പി.ടി.ജോസ്, യു.വി.അഷ്റഫ് ,ബി.ടി. കുഞ്ഞു ,ഡോ :എം.പി.അഷറഫ്, ഖലീൽ ചൊവ്വ, അഡ്വ.പി.മഹമൂദ് ,വി.കെ.മുഹമ്മദ് നിസാർ, സി.കെ എ .ജബ്ബാർ പ്രസംഗിച്ചു. ട്രഷറർ മഹമൂദ് കടവത്തുർ നന്ദി പറഞ്ഞു.