കണ്ണുർ: മോഡി യുടെ ഗ്യാരന്റി പുതിയ കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എൻ ഡി എ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കണ്ണൂർ ലോകസഭാ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു . പാർട്ടിയുടെ മുതിർന്ന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി സംസാരിച്ചു.
പതാക ദിനത്തിൻ്റെ ഭാഗമായി ബി ജെ പി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർ ജി ഭവനിൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ സമിതി അംഗവുമായ ശ്രീ സി കെ പത്മനാഭൻ പതാക ഉയർത്തി. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി അധ്യക്ഷം വഹിച്ച ചടങ്ങിൽ പാർട്ടി മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ സംസാരിച്ചു. കെ കുട്ടികൃഷ്ണൻ, വിനീഷ് ബാബു, ബിനിൽ കണ്ണൂർ, ജിജു വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
പദ യാത്രയുടെ മുന്നോടിയായി – ‘ 25 ന് വൈകുന്നേരം 4 മണിക്ക് മണ്ണൂർ നഗരത്തിൽ വിവിധ മോർച്ചക്കളുടെ നേതൃത്വത്തിൽ വിളംബര ജാഥ നടക്കും. വിളക്കും തറ യിൽ നിന്നാരംഭിച്ച് കാൽ ടെക്സിൽ സമാപിക്കും. 29 ന് ആണ് കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പര്യടനം നടത്തുന്നത്