വയനാട്: മികച്ച ഫ്രൈഡ് ചിക്കനുള്ള മലബാര്‍ മെട്രോ ഫുഡ് അവാര്‍ഡ് സീറ്റാപാനി റെസ്റ്റോറന്റിന് സമ്മാനിച്ചു. വയനാട് ജി.ആര്.റ്റി ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഡോ.ലക്ഷ്മി നായറില്‍ നിന്നും സീറ്റാപാനി ഗ്രൂപ്പ്, ഫൗണ്ടര്‍ ആന്റ് ചെയര്മാന് ഇ.എം.അബ്ദുള്‍ നിസ്സാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ദി കേരള ക്ലാസിഫൈഡ്സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് അസോസ്സിയേഷന് സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.കെ.രാധാകൃഷ്ണന് മലബാര്‍ മെട്രോ ഫുഡ് അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ശ്രീ. അജേഷ്, ദി കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് സെക്രട്ടറി ശ്രീ.മാത്യു തോമസ്, വയനാട് ടൂറിസം ഓര്ഗനൈസേഷന് ജോയിന്റ് സെക്രട്ടറി ശ്രീ.അനൂപ് പാലുകുന്ന്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ശ്രീ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.