കണ്ണൂർ:- നൂറ്റാണ്ടുകളായി കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമൂഹത്തിൻ്റേ വിവിധ മേഖലകളിൽ ഉണ്ടാക്കിയ സമുദ്ധാരണം വിലമതിക്കാനാവാത്തതാണെന്നും എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രസ്താവിച്ചു. സമസ്ത എന്ന മഹിത പ്രസ്ഥാനത്തിൻറെ തണലിൽ കേരളത്തിലെ നിഖില മേഖലകളിലും ഉണ്ടാക്കിയ പുരോഗതി കേരളത്തിന് പുറത്തും എന്തിനേറെ ഇന്ത്യക്ക് പുറത്തും കേരളമോഡലായി സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് നമുക്ക് ആത്മാഭിമാനം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി 28ന് ബാംഗ്ലൂരിൽ നടക്കുന്ന സമസ്ത നൂറാം വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ കമ്മിറ്റി മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടത്തിയ ബാംഗ്ലൂർ പ്രീ എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
28 ന് ബാംഗ്ലൂരിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളന വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹുസൈൻ തങ്ങൾ പട്ടാമ്പി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമന്വയ വിജ്ഞാന സാമയികം ദശ ദിന ക്യാമ്പയിനിൽ കവർ പിരിവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തുവ്വക്കുന്ന്, പാപ്പിനിശ്ശേരി, മാടായി എന്നീ റേഞുകൾക്കുള്ള ഉപഹാരം മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് കെപിപി തങ്ങളും ക്യാഷ് പ്രൈസ് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ബാഖിയും സമ്മാനിച്ചു.
എക്സിക്യൂട്ടീവ് മീറ്റ് ബ്രീഫിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം നടത്തി .
ഷഹീർ പാപ്പിനിശ്ശേരി,
അഷ്റഫ് ഫൈസി കരുവഞ്ചാൽ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി, അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, കെ സി മൊയ്തു മൗലവി, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സലാം അൻസരി, മജീദ് ദാരിമി കരിയാട്, റഹ്മത്തുള്ള മൗലവി വളപട്ടണം, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, അബ്ദുള്ള ഹുദവി കണ്ണാടിപ്പറമ്പ്, അൻവർ ഹൈദരി ഇരിട്ടി, അഷ്റഫ് മൗലവി കമ്പിൽ, അബൂബക്കർ യമാനി തുവക്കുന്ന്, ഉബൈദ് ഹുദവി ചാലാട്, ശാക്കിർ തോട്ടിക്കൽ , നിയാസ് അസ് അദി, മുനീർ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
അബ്ദു ഷുക്കൂർ ഫൈസി പുഷ്പഗിരി ആമുഖഭാഷണവും അബ്ദുല്ലത്തീഫ് ഇടവച്ചാൽ നന്ദിയും പറഞ്ഞു.