മാടായി: വാരിയേഴ്‌സ് മാടായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാക്കളെ അനുമോദിച്ചു. ഫാസ്റ്റസ്റ് ടൈപ്പിംഗ് റെക്കോർഡ് കരസ്ഥമാക്കിയ അഫ്ര റിയാസിനെയും , ഐ ബി ആർ അച്ചീവേഴ് നേട്ടം കരസ്ഥമാക്കിയ എസ്ദാൻ മുഹമ്മദ് റിയാസിനെയും വീട്ടിൽ എത്തി വാരിയേഴ്‌സ് മാടായി ആദരിച്ചു. പരുപാടിയിൽ വർക്കിംഗ് പ്രസിഡണ്ട് ആസിഫ് എം എം അധ്യക്ഷത വഹിചു. വളർന്നു വരുന്ന എല്ലാ പ്രതിപകൾക്കും വേണ്ട സൗകര്യം ക്ലബ് ഒരുക്കും എന്നും അഫ്‌റക്കും എസ്ദാനും ഗിന്നസ് റെക്കോർഡ് കരസ്ഥമാകാൻ വേണ്ട പരിശീലനം എത്രയും പെട്ടന്ന് തന്നെ ഏർപ്പാടാക്കും എന്നും പരുപാടി ഉദ്ഘടാനം ചെയ്തു കൊണ്ട് വാരിയേഴ്‌സ് മാടായി രക്ഷാധികാരി എ എൻ അഷ്‌റഫ് സംസാരിച്ചു. വാരിയേഴ്‌സ് മാടായി ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മുഖ്യ പ്രഭാഷണത്തിൽ ട്രഷറർ അരുൺ കുമാർ അറിയിച്ചു … ചടങ്ങിൽ വെച്ച് കേരളോത്സവം 2023 പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ തലത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച ക്ലബ് മെമ്പർ ആൽവിൻ ഫെർണാണ്ടസിന് ക്ലബ്ബിന്റെ ഉപഹാരം അഷ്‌റഫ് എ എൻ കൈമാറി. പരുപാടിയിൽ ആശംസകൾ അറിയിച്ചു കൊണ്ട് മുഹമ്മദ് കെ പി , ഇർഫാൻ എം , ശുഫൈക് കെ , സലാം മാടായി , സായിദ് മടായി ,അബ്ദു റാസിഖ് , മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് സബാഹ് ചടങ്ങിൽ നന്ദി അറിയിച്ചു. തുടർന്ന് കേക്ക് മുറിച്ചും മധുര വിതരണം നടത്തിയും ക്ലബ്ബിന്റെ രണ്ടാം വാർഷികം വിപുലമായി ആഘോഷിച്ചു