ദുബൈ: അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ കോൺഗ്രസ് നേതാക്കളാരും പങ്കെടുക്കരുതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുള്ള തീരുമാനം അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളണമെന്നും, കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും അദ്ധേഹം പറഞ്ഞു. രണ്ട് വോട്ടിന് വേണ്ടി ദൈവ വിശ്വാസമില്ലാത്തവർക്കും അവരുടെ പാര്‍ട്ടിക്കും എന്തും വിളിച്ചു പറയാം. അത് പോലെ വിശ്വാസികളും അവിശ്വാസികളും ഉള്ള പാർട്ടിക്ക് പറ്റില്ല. എല്ലാവരുടേയും വികാരങ്ങള്‍ മാനിക്കേണ്ടതുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ബി.ജെ.പി.ആർ.എസ്.എസ് പരിപാടിയായി മാറി. അത് കൊണ്ട് തന്നെ കോൺഗ്രസ് മാറി നിൽക്കേണ്ടത് മതേതര ഇന്ത്യയുടെ ആവശ്യമാണ്.,
രാമക്ഷേത്ര പരിപാടിയില്‍ നേതാക്കൾ പങ്കെടുത്താൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ ക്ഷീണം ഉണ്ടാക്കുമെന്ന് ഐ.ഒ.സി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.