കണ്ണൂർ: ഡി.ഐ.ജി ഓഫീസിനു മുന്നിൽ നഗ്നമായ നിയമ ലംഘനം. താവക്കരയിലേക്കുള്ള വഴിയിലാണ് ഡി.ഐ.ജി ഓഫീസ്. ഗെയിറ്റിനു തൊട്ടു മുന്നിൽ നോ പാർക്കിംഗ് ബോർഡുണ്ട്. പക്ഷേ, ലോറിയും കാറുമടക്കമുള്ള വാഹനങ്ങൾ ഇതിനു താഴെ നിരയായി നിർത്തിയിരിക്കുന്നു. ഒരു നടപടിയുമില്ല. നഗരത്തിലെ മറ്റേതെങ്കിലും റോഡിലാണെങ്കിൽ ഫോട്ടോയെടുത്ത് പിഴയീടാക്കുമായിരുന്നു. ഡി.ഐ.ജിയുടെ മൂക്കിന് താഴെയാണ് സുരക്ഷിതമെന്ന് കരുതി ഇവിടെ പാർക്ക് ചെയ്യുകയാണെന്ന് കരുതുന്നു.
നോ പാർക്കിംഗിന് താഴെയുള്ള പാർക്കിംഗ് വഴിയാത്രക്കാരിൽ പലരും ക്യാമറയിലാക്കുന്നുണ്ട്. പോലീസിന് നമ്മുടെ ഫോട്ടോയെടുക്കാം.. നമുക്കെന്താ പോലീസിന്റെ ഫോട്ടോയെടുത്തൂടേയെന്ന് ചിലർ ചോദിക്കുന്നത് കേട്ടു.