കണ്ണൂർ :ജില്ലാ പഞ്ചായത്ത് പദ്ധതിയായ* കെഫേ @ സ്കൂൾ കുടുംബശ്രീയുമായി കൈകോർത്തുള്ള ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയാണ് അല്ലാതെ PTA യുടെ ആണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട . ഈ പദ്ധതി വളപട്ടണം സ്കൂളിലും നടപ്പിലാക്കുന്നു, കെട്ടിട നിർമ്മാണം ഏകദേശം പൂർത്തിയായി .
ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലാണ് കുടുംബശ്രീയുടെ ലഘുഭക്ഷണശാല ‘സ്കൂഫേ’ എന്ന പേരിലുള്ള കഫേകൾ തുടങ്ങുന്നത്.
ജില്ലയിലെ ആദ്യത്തെ സ്കൂഫേ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയതായി കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു. സ്കൂളുകളാണ് ഇതിനുള്ള സ്ഥലസൗകര്യം ഒരുക്കേണ്ടത്