തിരുവനന്തപുരം: എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പോലീസാണ് വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍നിന്ന് ഡ്രോണ്‍ വാങ്ങുന്നതിനായി വിവരങ്ങള്‍ തിരക്കിയിരുന്നു. ഡ്രോണ്‍ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ പരിപാടികള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.