കാസർകോട്: കൊതുകിനെ തുരത്താനുള്ള കീടനാശിനി അബദ്ധത്തിൽ അകത്തുചെന്നു ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കീടനാശിനി കഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ബാബാ നഗറിലെ അൻഷിഫയുടെയും ആറങ്ങാടി സ്വദേശി റംഷീദിന്റെയും മകൾ ആണ് ജസാ . വീട്ടിൽ വച്ച് കൊതുകിനെതിരെയുള്ള ഓൾ ഔട്ട് എന്ന് ദ്രാവം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു.