ഫുജൈറ: റമസാനിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിക്ക് ആദരം. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയാണ് കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ നടന്ന സുഹൂർ വിരുന്നിൽ ആദരിക്കപ്പെട്ടത്.
പരിപാടിയിൽ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റമസാൻൻ ആശംസകൾ അറിയിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു. രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിതത്തിലെ അനർഘ നിമിഷമാണെന്ന് ആശംസ നേർന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.