ഇരിട്ടി: കണ്ണൂർ ജില്ലയിലെ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതിയില്‍ വനം വകുപ്പ് അന്വേഷണമാരംഭിച്ചു.ആനമതില്‍ നിർമ്മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി.
വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വന്യജീവി സങ്കേതത്തിന്റെ അതിരില്‍ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി. എന്നാല്‍, സർവ്വേ നടത്തി അടയാളപ്പെടുത്തിയ മരങ്ങള്‍ക്ക് പുറമേ കൂടുതല്‍ മരങ്ങള്‍ മുറിച്ചെന്നാണ് പരാതി. വിഷയത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദർശിച്ചിട്ടുണ്ട്