കണ്ണൂര്‍ : കണ്ണൂര്‍ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം നല്‍കി. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:10ന് വന്ദേഭാരത് എക്സ്പ്രസിലെത്തിയ കെ. സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. ത്രിവര്‍ണ നിറത്തിലുള്ള ബലൂണുകളും കളര്‍ മാലകളും ഉയര്‍ത്തിയും ബാനറുകളും സുധാകരന്റെ ചിത്രമുള്ള പ്ളക്കാര്‍ഡ് ഉയര്‍ത്തിയും ബാന്‍ഡ് , ചെണ്ടമേളങ്ങളുടെ അകമ്പടിയോടും കൂടിയാണ് കെ. സുധാകരനെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും നൂറുക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയാണ് ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് , സജീവ് ജോസഫ് എം.എല്‍.എ, മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.ടി. സഹദുള്ള,കെ പി താഹിർ , സി.എ അജീര്‍,കെ ജയന്ത് , എൻ സുബ്രമണ്യൻ ,മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, വി എ നാരായണന്‍,ചന്ദ്രന്‍ തില്ലങ്കേരി, സജീവ് മാറോളി,സഹജൻ , കെ സി വിജയന്‍, കെ സി മുഹമ്മദ് ഫൈസല്‍,പി ഇന്ദിര , കെ പി സാജു, റിജില്‍ മാക്കുറ്റി,എം പി ഉണ്ണികൃഷ്ണൻ , കെ പ്രമോദ്, വി പി അബ്ദുള്‍ റഷീദ്,വി വി പുരുഷോത്തമൻ , പി മുഹമ്മദ് ഷമ്മാസ്,വിജയന്‍ കുട്ടിനേഴത്ത് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തിന് എത്തിയിരുന്നു.