ചേലേരി (കണ്ണൂർ) : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം” എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണമൊരുക്കി ജന്മനാടായ ചേലേരി ഗ്രാമം . ഉച്ചയ്ക്ക് 1 മണിക്ക് ചേലേരിമുക്കിൽ എത്തിച്ചേർന്ന യാത്രാ നായകനേയും നേതാക്കളേയും ബാൻ്റ് വാദ്യങ്ങളുടേയും, കോൽക്കളി – മെഗാദഫ് സംഘത്തിന്റെയും
മറ്റും അകമ്പടിയോടെ ചേലേരി ടൗണിലേക്ക് ആനയിച്ചു . ജാഥക്ക് പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരും, ചേലേരി മണ്ഡലം കോൺഗ്രസ് പ്രവർത്തകരും
അഭിവാദ്യമർപ്പിച്ചു
സ്വീകരണ സമ്മേളനത്തിൽ സിദ്ധീഖലി രാങ്ങാട്ടൂർ, ശബീറലി എടയന്നൂർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ നായകനേയും ജില്ലാ ഭാരവാഹികളേയും മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ പരിചയപ്പെടുത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ, കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ. മുഹമ്മദ് കുട്ടി ഹാജി, മൻസൂർ പാമ്പരുത്തി, എൽ നിസാർ, പി. യൂസുഫ് പള്ളിപ്പറമ്പ്, അന്തായി നൂഞ്ഞേരി, പി. കെ. പി നസീർ, എം.കെ മൊയ്തു ഹാജി, പരീത് നൂഞ്ഞേരി, കെ.പി അബ്ദുൽ സലാം, ജാബിർ പാട്ടയം, ഖിളർ നൂഞ്ഞേരി, ആരിഫ് പാമ്പുരുത്തി, റാസിം പാട്ടയം, ഉമ്മർ മൗലവി സംബന്ധിച്ചു.
വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു