കണ്ണൂർ: കൊല്ലത്തു നടന്ന സ്കൂൾ കലോത്സവത്തിൽ ചരിത്ര വിജയം നേടിയതിൽ നിർണായക പങ്കു വഹിച്ച എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകൾക്ക് കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസത്തു സ്വീകരണം നൽകി. ജനപ്രതിനിധികൾ,സ്കൂൾ മാനേജ്മെന്റ്, പി.ടി.എ , സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിലായിരുന്നു. സ്വീകരണം. ട്രെയിനിലെത്തിയ കലാപ്രതിഭകളെ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ഇന്ദിര, ടാക്സ് അപ്പീൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ, നിയുക്ത മേയർ മുസ്ലീഹ് മഠത്തിൽ, കൗൺസിലർ കെ.പി.അബ്ദുൾ റസാഖ്, സാബിറ ടീച്ചർ എന്നിവർ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബാന്റ് മേളത്തോടെ സ്റ്റേഡിയം കോർണർ വരെ ആനയിച്ചു. തുടർന്ന് വാരത്തു വെച്ച് ഘോഷയാത്രയും സംഘടിപ്പിക്കപ്പെട്ടു. ഘോഷയാത്രയിൽ സി.എച്ച്.എം വനിതാ കോളേജിലെ കുട്ടികളും നാട്ടുക്കാരും അണിനിരന്നു. സി.എച്ച്.എം സ്കൂൾ അങ്കണത്തിലേക്ക് കടന്ന കലാപ്രതിഭകളെ മൂവായിരത്തിയഞ്ഞൂറിലേറെ വരുന്ന കുട്ടികളും അധ്യാപകരും കരാഘോഷത്തോട് കൂടി സ്വീകരിക്കപ്പെട്ടു. ഇത്തവണ ഒൻപത് ഇനങ്ങളിൽ പങ്കെടുത്ത ഈ സ്കൂളിന് ചരിത്ര വിജയമാണ് സംസ്ഥാനത്ത് നേടാൻ സാധിച്ചത്. സ്വീകരണ പരിപാടിക്ക് മാനേജർ പി.എ കരീം, പ്രിൻസിപ്പാൾ സി.സുഹൈൽ, ഹെഡ് മാസ്റ്റർ പി.പി. സുബൈർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദലി കൂടാളി, മദർ പി.ടി.എ പ്രസിഡണ്ട് സഹീറ, സ്റ്റാഫ് സിക്രട്ടറി പി.സി. മഹമൂദ്, വി.കെ. മുഹമ്മദലി, പി.മുഹമ്മദ്, മൊയ്തു മഠത്തിൽ, പി. ഉസ്മാൻ, ടി.പി. ഖാദർ, കെ.എം. കൃഷ്ണ കുമാർ , ടി.പി. വിനയ കൃഷ്ണൻ , കെ.എം.ഷംസുദ്ദീൻ, യൂസുഫ് പുന്നക്കൽ , ശ്രീനിവാസൻ , പി.അബൂബക്കർ, ഫെബിന എം.പി., സുമയ്യ എൽ.സി. ആരിഫ് പി.പി. തുടങ്ങിയവർ നേതൃത്വം നൽകി.