ഇരിക്കൂർ : കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിനുമപ്പുറം അതിരുകളില്ലാത്ത ജീവകാരുണ്യവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൽ മുസ്ലിംലീഗിനെ വേറിട്ടു നിർത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ജീവകാരുണ്യ രംഗത്ത് പൊതു സമൂഹത്തിൽ മുസ്ലിം ലീഗ് മുന്നോട്ട് വെച്ച പദ്ധതികൾ, അന്തിയുറങ്ങാൻ വീട്ടില്ലാത്തവർക്ക് അഭയമൊരുക്കുന്നതിനുള്ള ബൈത്തുറഹ്മ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ചു. രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയായി കേരളത്തിനകത്തും പുറത്തും നിരവധി സിഎച്ച് സെന്ററുകൾ, നിരവധി ഡയാലിസിസ് ലാബുകൾ, സൗജന്യ ആംബുലൻസുകൾ, നാട്ടിലും മറുനാട്ടിലും സേവന പ്രവർത്തനത്തിന് പുതിയ അധ്യായം രചിച്ച കെ എം സി സി,സാന്ത്വന പരിചരണ രംഗത്ത് പൂക്കോയതങ്ങൾ ഹോസ്പിസ് വഴി വലിയ സേവനങ്ങൾ ലീഗ് നിർവഹിക്കുന്നു. സന്നദ്ധ സേവന രംഗത്തെ യൂത്ത് ലീഗിന്റെ ഊർജമാണ് വൈറ്റ് ഗാർഡ്. അടിയന്തര രക്ഷാപ്രവർത്തനങ്ങളിലടക്കം പരിശീലനം ലഭിച്ച വൊളന്റിയർമാരാണ് ഇതിൽ പ്രവർത്തിക്കുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികൾ വേറെയുണ്ട്.
ഗൾഫിൽ കൊലപാതകക്കേസിൽ ജയിലിൽ കിടക്കുന്ന തമിഴ്നാട് സ്വദേശിക്കു മോചനത്തിന് ആവശ്യമായ ബ്ലഡ് മണി സമാഹരിച്ചു നൽകി രക്ഷപ്പെടുത്തിയ സംഭവം തമിഴ് സിനിമയ്ക്കു പോലും വിഷയമായി. രാജ്യാതിർത്തികൾപോലും കടന്നുള്ള സഹായങ്ങൾക്കായി വരുന്നവരെ ലീഗ് വെറുംകയ്യോടെ മടക്കി അയയ്ക്കാറില്ല. യെമൻ ബാലന്റെ എംഎസ്എ രോഗ ചികിത്സയ്ക്കു കുടുംബം സഹായം തേടി വന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിർധനരായ നൂറോളം രോഗികൾക്ക് പി കെ അബൂബക്കർ ഹാജി ബ്ലാത്തൂരിന്റെ സഹായത്തോടെ നടപ്പിലാക്കിയ കാരുണ്യ സ്പർശം ചികിത്സാ ധന സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായം പി കെ അബൂബക്കർ ഹാജി സാദിഖലി തങ്ങൾക്കും സാദിഖലി തങ്ങൾ കെ മുഹമ്മദ് അഷറഫ് ഹാജിക്കും കൈമാറി. പി കെ അബൂബക്കർ ഹാജിയെ ചടങ്ങിൽ ആദരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സി കെ മുഹമ്മദ് മാസ്റ്റർ, ഇബ്രാഹിം മുണ്ടേരി, എം കെ നൗഷാദ്, ടി എൻ എ ഖാദർ, കെ ഹുസ്സയിൻ ഹാജി, കെടി സിയാദ് ഹാജി, കെ പി അബ്ദുൽ അസീസ് മാസ്റ്റർ, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ പി അബ്ദുല്ല, എം ഉമ്മർ ഹാജി, കെ കെ സത്താർ ഹാജി, കെ വി അബ്ദുൽ ഖാദർ ഹാജി, സി എച്ച് അബ്ദുൽ സലാം ഹാജി, കെ മേമിഹാജി, അസീസ് ഫൈസി, എൻവി ഹാഷിം, യുപി അബ്ദുറഹ്മാൻ , സി സി ഹിദായത്ത്, എൻവി ഹാരിസ്, കെ പി അഷറഫ്, കെ ടി അനസ്, ടി സി റിയാസ്, എം സി അഷറഫ്, എം പി ഹനീഫ, എൻ ശിഹാബുദ്ദീൻ, അഡ്വ. കെ പി മുഹമ്മദ് ബഷീർ, കെ ഗഫൂർ ഹാജി, എൻ കെ സുലൈഖ ടീച്ചർ, എൻ കെ കെ മുഫീദ, ടി സി നസിയത്ത് ടീച്ചർ, അഫ്സൽ ഖാലിദ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ കെ കുഞ്ഞിമായൻ സ്വാഗതവും ട്രഷറർ കെ മുഹമ്മദ് അഷറഫ് ഹാജി നന്ദിയും പറഞ്ഞു.
ചിത്രം: ഇരിക്കൂർ പഞ്ചായത്ത് മുസ്ലിംലീഗ് കാരുണ്യസ്പർശം ചികിത്സാ സഹായധനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.