കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗവും പുതുവത്സരാഘോഷവും നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി പി എം നിയാസ്, ഡി സി സി സെക്രട്ടറി രജിത് നാറാത്ത്,സി ടി ഗിരിജ, രജനി രമാനന്ദ്, ഷമ മുഹമ്മദ്, റിജിൽ മാക്കുറ്റി,ഇ പി ശ്യാമള, അത്തായി പത്മിനി, ഉഷ അരവിന്ദ്, കെ പി വസന്ത, ധനലക്ഷ്മി പി വി, ലത എം വി, ഷർമിള എ, പുഷ്പ തറമ്മൽ തുടങ്ങിയവർ സംസാരിച്ചു