കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദ് (29) എന്ന യാത്രക്കാരനിൽ നിന്നും 97.72 ലക്ഷം വില വരുന്ന 1571 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് അബുദാബിയിൽ നിന്നും ഐഎക്സ് -718 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ 1765 ഗ്രാം സ്വർണ്ണ മിശ്രിതം ആറ് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ഈ സ്വർണ്ണ മിശ്രിതത്തിൽ നിന്നുമാണ് 1571 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സി. മനോജ് കുമാർ, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത്, ബെന്നി തോമസ് എന്നിവരാണ് പരിശോധന സമയം കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.